വിസ

വിസ എന്നാല്‍ ഒരു സമ്മത പത്രം , ഒരു രാജ്യത്ത് നിലവില്‍ ഉള്ള നിയമ പ്രകാരം പുറത്തുള്ള നാട്ടിലെ ജനങ്ങള്‍ക്ക്‌ ആ രാജ്യത്തേക്ക് പ്രവേശിക്കാനും താമസിക്കാനും മറ്റും അനുമതി നല്‍കുന്ന സമ്മതപത്രം എന്ന് ചുരുക്കത്തില്‍ നമുക്ക് നിര്‍വചിക്കാം. ഓരോ രാജ്യത്തും വ്യത്യസ്തമായ നിയമങ്ങളാല്‍ ബന്ധപെട്ടിരിക്കുന്നതിനാല്‍ വിസ എന്നത് ഇന്റര്‍നാഷണല്‍ ഏകീകൃത കോഡായി കാണാന്‍ കഴിയുകയില്ല. അതിനാല്‍ ഞാന്‍ ഇവിടെ പറയുന്നത് യു എ ഇ (യുനൈറ്റഡ് അറബ് എമിരേറ്റ്സ്) – യിലെ വിസ നിയമങ്ങളും അതിന്‍റെ നിയമ തലങ്ങളെയും കുറിച്ചാണ്. ഒരു പക്ഷെ നമ്മുടെ നാട്ടിലുള്ളവര്‍ക്കും അതിലേറെ ഇവിടെ തന്നെ ഉള്ളവര്‍ക്കും ഉപകാരപ്രദമായ ഒരു കുറിപ്പായും ഇതിനെ കാണാം. അനവധി ആളുകളാണ് വിസയുടെ പേരില്‍ കബളിപ്പിക്കപെട്ടുകൊണ്ടിരിക്കുന്നത്. വിസയുടെ പേരില്‍ ലക്ഷങ്ങള്‍ കൊടുത്തു കടത്തില്‍ മുങ്ങി ഇവിടെ എത്തുമ്പോള്‍ ആയിരമായിരം സ്വപനങ്ങള്‍ക്ക് പ്രതീക്ഷ കൊടുത്തായിരിക്കാം പല സാദാരണക്കാരും ഇവിടെ വരുന്നത്. അതിനല്‍ അവകള്‍ സംരക്ഷിക്കാന്‍ ഇത്തിരി കാര്യങ്ങള്‍ അറിഞ്ഞിരിക്കുന്നത് ഉപകാരമായിരിക്കും.

ആദ്യമായി ഞാന്‍ ഇവിടെ പറയുന്നത് വിവിദ തരം വിസകളെ കുറിച്ചാണ്. ഇന്ന് യു എ ഇ യില്‍ നിലവിലുള്ള ചില പ്രദാന പെട്ടതും ഏറെ പ്രചാരം നേടിയതുമായ വിസകളെ കുറിച്ചാണ്. നമുക്ക് വിസകളെ പ്രദാനമായും മൂന്ന്‍ ഇനങ്ങള്‍ ആക്കാം. 

  1. റെസിഡന്‍സ് വിസകള്‍
  2. വിസിറ്റ് / ടൂറിസ്റ്റ് വിസകള്‍ / ബിസിനസ്‌ വിസകള്‍  
  3. മറ്റുള്ളവ

ഇതിലെ ഓരോ വിസകള്‍ക്കും വ്യത്യസ്തങ്ങളായ ഉദ്യേശങ്ങള്‍ ആണുള്ളത് അതിനാല്‍ തന്നെ  അവയുടെ പ്രോസീജ്യറും (നടപടികള്‍) ഫീയും വളരെ വ്യതസ്തമാണ്. നാം കരുതുന്നത് പോലെ വലിയ ഒരു തുകയൊന്നും ഫീ ഇനത്തില്‍ വരുന്നുമില്ല ഇനി നമുക്ക് ഇവയെ വളരെ വിശദമായി തന്നെ പരിജയപെടാം.

റെസിഡന്‍സ് വിസകള്‍ :  ഈ വിസ ഇനത്തില്‍ വരുന്നത് പേര് സൂചിപ്പിക്കും പോലെ (സ്ഥിര) താമസിക്കാനുള്ള വിസകള്‍ ആണ് , ജോലി ആവശ്യാര്‍ത്ഥം ഇവിടെ വരുന്നവരും അതുപോലെ അവരുടെ ഫമിലികള്‍ക്കുള്ള താമസ വിസയും ഈ ഇനത്തില്‍ പെടുന്നു മാത്രമല്ല വീടുകളില്‍ ജോലിക്ക് വരുന്നതുമായ (ഉദാ: ഹൌസ് ഡ്രൈവര്‍ , വേലക്കാരി -ഖദ്ദാമ, തോട്ടക്കാരന്‍, കാര്‍ഷിക വിസകള്‍ – ആടു-മാട് മേക്കല്‍ , ഫാം തൊഴിലാളികള്‍ തുടങ്ങിയവയെ നമുക്ക് ഈ ഗണത്തില്‍പെടുത്താം. ഇത്തരം വിസകള്‍ പുതുക്കുവാന്‍ കഴിയുന്നതും ക്യാന്‍സല്‍ ചെയ്യുവാന്‍ കഴിയുന്നതും (ഇതിനെ കുറിച്ച് പിന്നീട് വേറെ ഒരദ്യായത്തില്‍ പറയാം) അതോടൊപ്പം ജോലി ചെയ്യുവാന്‍ കഴിയുന്നതുമാണ്.ഇത്തരം വിസകള്‍ ഇഷ്യൂ ചെയ്യുന്നത് യു എ ഇ ഇമിഗ്രേഷന്‍ റെസിഡന്‍സ് വിസ വിഭാഗമാണ്. വരും അദ്യായങ്ങളില്‍ ഓരോന്നിനെ കുറിച്ചും വളരെ വിശദമായി  ചര്‍ച്ച ചെയ്യുന്നുണ്ട്. 

വിസിറ്റ് / ടൂറിസ്റ്റ്  വിസകള്‍ / ബിസിനസ്‌ വിസകള്‍ : ഈ മേഖല പ്രദാനമായും വിനോദ സഞ്ചാരമേഖലയെ ലക്‌ഷ്യം വച്ച് കൊണ്ടാണ് , പേരില്‍ കാണും പോലെ മൂന്നും മൂന്നു തരം സ്വഭാവങ്ങളോട് കൂടിയതാണ്. വിസിറ്റ് വിസയില്‍ പ്രദാനമായും  (രക്തബന്ധ)  കുടുംബാംഗങ്ങളെ  മൂന്നു മാസത്തില്‍ കൂടുതല്‍ അല്ലാത്ത കാലയളവില്‍ സ്വന്തം സ്പോണ്‍സര്‍ഷിപ്പില്‍  കൊണ്ട് വരമെന്നതാണ്. മൂന്നു മാസത്തില്‍ കൂടുതല്‍ താമസിക്കാന്‍ ഇത്തരം വിസക്കാര്‍ക്ക് അനുവാദമില്ലാത്തതും കൂടുതലായ ഓരോ ദിവസത്തിനും ഫൈന്‍ അടക്കേണ്ടി വരുന്നതുമാണ്. നിലവില്‍ അബുദാബിയില്‍  സ്വന്തം സ്പോണ്‍സര്‍ഷിപ്പില്‍  വിസിറ്റ് വിസയില്‍ കൊണ്ട് വരാവുന്ന വിസ ഇനങ്ങള്‍ രണ്ടെണ്ണമാണ് ( ഒരു മാസത്തെ വിസിറ്റ് വിസയും മറ്റേതു മൂന്നു മാസത്തേയുമാണ്‌) )) ടൂറിസ്റ്റ് വിസകള്‍ വിനോദ സഞ്ചാരം ലക്ഷ്യമാക്കിയുള്ളവയാണ് അവകള്‍ പല കാലാവധിയിലും പുതുക്കാന്‍ കഴിയുന്നതും അല്ലാത്തതുമായ വിസകള്‍ ഇന്ന് ലഭ്യമാണ്. പ്രദാനമായും ഇത്തരം വിസകള്‍ ഇഷ്യൂ ചെയ്യുന്നത് ദുബായ് ഷാര്‍ജ എമിരേറ്റ്സുകള്‍ കേന്ദ്രീകരിച്ചുള്ള ട്രാവല്‍ ടൂറിസം ഏജന്‍സികള്‍ മുഖേനയാണ് അബുദാബിയില്‍ നിന്നും ഇത്തരം വിസകള്‍ ഇഷ്യൂ ചെയ്യുന്നില്ല. ബിസിനെസ്സ് വിസകള്‍ ലക്ഷ്യമാക്കുന്നത് ഉന്നത വിദ്യാ സമ്പന്നരും ബിസിനസ് മേഖലയിലെ മീറ്റിങ്ങുകള്‍ , ഇടപാടുകള്‍ തുടങ്ങിയവക്ക് മാത്രമാണ് ഇത്തരം വിസകള്‍ ടൂറിസം വിസകളായും ഉപയോഗിക്കാറുണ്ട്. ഇവകളും പല കാലയളവിലും പുതുക്കാവുന്നതും അല്ലാത്തതുമായ വിസകളും ഉണ്ട്. ഇത്തരം വിസകളില്‍ പലതിനും അടുത്ത ഒരു വിസ ഇഷ്യൂ ചെയ്യണമെങ്കില്‍ നിശ്ചിത കാലം യു എ ഇക്ക്  പുറത്തു താമസിക്കണം എന്നത് ശ്രദ്ധിക്കേണ്ട കാര്യമാണ്. 

അവസാനമായി മറ്റുള്ളവ എന്നാ വിഭാഗത്തില്‍ വരുന്നതാണ്  വിദ്യാഭ്യാസ വിസകള്‍ (സ്റ്റുഡന്‍സ് വിസ) ചികിത്സാ സംബന്ദമായ ആവശ്യത്തിനുള്ള വിസകള്‍ , മിഷന്‍ വിസകള്‍ , കള്‍ച്ചറല്‍ പ്രോഗ്രാമുകള്‍ പങ്കെടുക്കാനുള്ള വിസകള്‍, സര്‍ക്കാരിന്‍റെ ക്ഷണം പ്രകാരമുള്ള വിസകള്‍, ഫെസ്റ്റിവല്‍ തുടങ്ങിയ പ്രോഗ്രമുകള്‍ക്കുള്ള വിസകള്‍ തുടങ്ങി നിരവധി ഇനങ്ങള്‍ നമുക്ക് ഈ ഗണത്തില്‍ പെടുത്താം. ഇവകളെ കുറിച്ച് വളരെ വിശദമായി വരും ചര്‍ച്ചകളില്‍ വിശദമായിത്തന്നെ പ്രതിപാദിക്കാം. 

(നിങ്ങളുടെ സംശയങ്ങള്‍ തീര്‍ച്ചയായും മറുപടി തരുന്നതാണ് – ഇത് ഉപകരപെടും എന്ന് കരുതുന്നു.)

About these ads

One thought on “വിസ

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Connecting to %s